Koippuram Sree Bhadrakali Temple
KOIPPURAM, Puthukkari, Mithrakari, Kerala 689595
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിൽ ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യര്‍ വിരളമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസിക നില വരെ തകര്‍ക്കാൻ സാധ്യതയുണ്ട്. ഇവ നിങ്ങളെ തുടര്‍ച്ചയായി പിന്തുടരുകയാണെങ്കിൽ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു..
ഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള കാളീസ്തോത്രമാണ് ഭദ്രകാളിപ്പത്ത്. അതിരാവിലെ ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് പതിവായി ഭദ്രകാളിപ്പത്ത് ജപിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭദ്രകാളിപ്പത്ത് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ സമീപത്തുള്ള കാളിക്ഷേത്ര സന്നിധിയിൽ ചെന്ന് ഈ സ്തോത്രം ജപിക്കുന്നതും ഉത്തമമാണ്.
‘കണ്ഠേകാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ !
ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളീ നമോസ്തുതേ
സർവ്വവ്യാധിപ്രശമനി
സർവ്വമൃത്യുനിവാരിണി
സർവ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രകാളൈ്യ നമഃ”